2007, നവംബർ 4, ഞായറാഴ്‌ച

നുണ

ഞാന്‍ നിന്നെ പ്രണയിക്കുകയായിരുന്നു എന്നാരു പറഞ്ഞു???
നല്ല കാര്യമായി...
വെറുക്കുകയായിരുന്നു ആരെക്കാളുമധികം...


ഞാന്‍ നിന്റെ അടുത്തിരിക്കാന്‍ കൊതിച്ചെന്ന്‍ നിനക്കു തൊന്നിയൊ?
അകലുകയായിരുന്നു എന്നെ കൊണ്ടാവുന്നത്രയും..
നീ കരുതിയൊ ഞാന്‍ നിന്നെ രുചിച്ചറിയുകയായിരുന്നെന്നു?
ചവച്ചു തുപ്പുകയായിരുന്നു ഓരൊ നിമിഷവും..
കോര്‍ത്ത വിരലുകള്‍ക്കിടയില്‍ തളിര്‍ത്തതു സാന്ത്വനമായിരുന്നെന്നു ആരുപറഞ്ഞു?
സഹതാപമായിരുന്നു എന്നോടും നിന്നോടും..

ഇടഞ്ഞ കണ്ണുകള്‍ പറയാതെ പറഞ്ഞതു എന്താണെന്നു കരുതി?
ഓരൊ നോക്കിലും അറപ്പായിരുന്നു..
കവിളില്‍ ഒതുങ്ങിയിറങ്ങിയ കണ്ണീരില്‍ എന്തെന്നു കരുതി?
കഴുകിയിറക്കുകയായിരുന്നു ചെയ്ത പാപങളൊക്കെയും..
നിന്നൊടു നിലയ്ക്കാതെ സംസാരിച്ചതു എന്തിനാണെന്നു കരുതി?
ഉള്ളിലെ ചവര്‍പ്പു വാക്കുകളിലാക്കുകയായിരുന്നു..
നീ പറഞ്ഞതൊക്കെയും കേട്ടിരുന്നതെന്തിനെന്നു കരുതി?
പറഞ്ഞു തീര്‍ത്തിട്ടൊടുവില്‍ നീ പോയിത്തരുമല്ലൊ എന്നോര്‍ത്തു ഞാന്‍..




മതിയായില്ലെ????
ഇക്കണ്ട നുണകളൊക്കെയും എന്നെ കൊണ്ടു പറയിച്ചിട്ടൊടുവില്‍
“നിന്നെ വേണ്ടെനിക്ക്
നിന്റെ സ്വരമൊ മണമൊ
നിന്റെ ഓര്‍മ്മകളൊ വാക്കുകളൊ
നീയെനിക്കു തന്ന വേദനകളൊ വേണ്ടെനിക്കു ജീവിക്കാന്‍ ...”
എന്നൊരു നുണയും ഇനി എന്നെക്കൊണ്ടാവില്ല...

6 അഭിപ്രായങ്ങൾ:

ഏ.ആര്‍. നജീം പറഞ്ഞു...

ബൂലോകത്തിലേക്ക് സുസ്വാഗതം
ഇതന്താ കുമ്പസാരമാണോ സുഹ്‌റ...?
പാവം അവന്‍, ആരായാലും... :)
നല്ല ആശയം, പക്ഷേ അക്ഷരത്തെറ്റുകള്‍ വാക്കുകളുടെ ഭംഗി കുറയ്ക്കും.. ശ്രദ്ധിക്കുമല്ലോ...
തുടര്‍ന്നും എഴുതുക...

ഉപാസന || Upasana പറഞ്ഞു...

കവിതയാണ് ഇതെങ്കില്‍ ഇങ്ങിനെ എഴുതല്ലേ...
അര്‍ഥം നന്നായി
:)
ഉപാസന

സ്വാഗതം

BEJOY പറഞ്ഞു...

എഴുതിയത് കഥയൊ,കവിതയൊ എന്ന് സംശയിക്കാം.എന്നാലും അര്‍ത്ഥത്തോടെ എന്തെഴുതിയാലും വായനക്കരന്റെ വിക്ര് തിയാണ് അതിനെ എങ്ങനെ വായിക്കാമെന്നത്.
ഇത് വായനാ വിക്ര് തിയില്‍...കഥയൊ കവിതയൊ ആകട്ടെ!!!

“മതിയായിലേ????
ഇകണ്ട നുണകളൊക്കെയും എന്നെ കൊണ്ടു പറയിച്ചിട്ടൊടുവില്,
" നിന്നെ വേണ്ടെനിക്ക്
നിന്റെ സ്വരമൊ മണമൊ
നിന്റെ ഒര്‍മകാളൊ വാക്കുകളൊ
നീയെനിക്കു തന്ന വേദനകളൊ വേണ്ടെനിക്ക് ജീവിക്കാന്‍് ..."
എന്നൊരു നുണയും ഇനി എന്നെ കൊണ്ടാവില്ല... “

നന്നായി.
ഇനിയും എഴുതുക.

meghamalhar പറഞ്ഞു...

you should write, no mistake can hide the beauty of ur words, keep on writing. parayanullathellam, parayu, dhairyamaayi

xangel പറഞ്ഞു...

liked it ...

Pranavam Ravikumar പറഞ്ഞു...

Loved your work!